കോഴിക്കോട് പെണ്‍കുട്ടികളെ കാണാതായ കേസ്: അറസ്റ്റിലായ യുവാക്കളില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ പെണ്‍കുട്ടികള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത രണ്ടു യുവാക്കളില്‍ ഒരാള്‍ പോലീസ് സ്റ്റേഷനില്‍നിന്ന് ഓടി രക്ഷപ്പെട്ടു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് ചേവായൂര്‍ സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടത്. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഇവര്‍ പിടിയിലായത്. ഫെബിന്‍ റാഫിയുടെയും കൊല്ലം സ്വദേശി ടോം തോമസിന്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. അതിനിടെയാണ് ഒരാള്‍ ഓടി രക്ഷപ്പെട്ടത്.

മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് എടുത്തത്. അതേസമയം പെണ്‍കുട്ടികളുടെ രഹസ്യമൊഴി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഇതില്‍ അഞ്ചു പേരുടെ മൊഴി നേരിട്ടും ഒരു പെണ്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അവരുടെ മൊഴി വിഡിയോ കോണ്‍ഫറന്‍സ് വഴിയുമാണ് രേഖപ്പെടുത്തിയത്.

ബുധനാഴ്ചയാണ്‌ പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്നു കാണാതായത്. പിന്നീട് ഈ ആറുപേരെ കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തി. ബാംഗളൂരുവില്‍നിന്നു കണ്ടെത്തിയ യുവാക്കളെ ഇന്നു പുലര്‍ച്ചയാണ്‌ കോഴിക്കോട് എത്തിച്ചത്.

Share news
error: Content is protected !!
Scroll to Top