
മലപ്പുറത്ത് വാട്ടർ അതോറിറ്റി ഓഫീസിൽ നിന്ന് ആറ് കൂറ്റൻ പെരുമ്പാമ്പുകളെ പിടികൂടി.
കാലങ്ങളായി ഉപയോഗിക്കാതെ കൂട്ടിയിട്ടിരുന്ന പൈപ്പുകൾക്ക് ഇടയിൽ നിന്നാണ് പെരുമ്പാമ്പുകളെ പിടികൂടിയത്. പ്രദേശത്ത് കാടുമൂടി കിടക്കുന്നതിനാലാണ് പാമ്പുകൾ സ്ഥിരവാസമാക്കിയിരിക്കുന്നത്.
ഇതിനുമുമ്പ് രണ്ട് പാമ്പുകളെ പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. പാമ്പുകളെ വനംവകുപ്പിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




