കോഴിക്കോട് : ടിപ്പര്‍ ലോറിയില്‍ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
കോരപ്പുഴ പാലത്തിന് സമീപം ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെയായതിനാല്‍ പരുക്കേറ്റവരില്‍ വിദ്യാര്‍ഥികളുമുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇടിയുടെ ആഘാതത്തില്‍ ടിപ്പര്‍ ലോറിയും മറഞ്ഞു. അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. മഴ പെയ്യുന്നതിനാല്‍ റോഡിലെ തെന്നലും കാരണമായി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




