
മഞ്ചേരി: പന്ത്രണ്ട് വയസുകാരനായ മകനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ആള്‍ക്ക് 96 വര്‍ഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂര്‍ കുത്തുപറമ്പ് സ്വദേശിയായ 42കാരനെയാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ എം അഷ്‌റഫ് ശിക്ഷിച്ചത്. പിഴയടക്കുന്ന പക്ഷം തുക കുട്ടിക്ക് നല്‍കണം. പ്രോസിക്യുഷനുവേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ 18 സാക്ഷികളെ വിസ്തരിച്ചു. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലയച്ചു.
2022 ഏപ്രില്‍ 14നാണ് കേസിന് ആസ്പദമായ സംഭവം. മാതാവ് തിരികെ വീട്ടില്‍ എത്തിയപ്പോഴാണ് അവശനായ കുട്ടിയെ കണ്ടത്. സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിച്ചപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. അരീക്കോട് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന സി വി ലൈജു മോന്‍, അബ്ബാസലി, സബ് ഇന്‍സ്‌പെക്ടര്‍ എം കബീര്‍ എന്നിവരാണ് കേസന്വേഷണം നടത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




