അടച്ചിട്ട വീട്ടില്‍ മോഷണം: 10 പവനും പണവും കവര്‍ന്നു

തിരൂര്‍: അടച്ചിട്ട വീട്ടില്‍ പട്ടാപ്പകല്‍ മോഷണം. പത്ത് പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു. കാരത്തൂര്‍ മര്‍കസ് റോഡിനു സമീപത്തെ പരേതനായ മൊയ്തീന്‍കുട്ടിയുടെ വീട്ടില്‍ ചൊവ്വാഴ്ച പകലാണ് മോഷണം നടന്നത്.

മൊയ്തീന്‍കുട്ടിയുടെ ഭാര്യ ഖദീജയുടെ സര്‍ജറിക്കായി കുടുംബം തൃശൂരില്‍ പോയ സമയത്താണ് സംഭവം. വീടിന്റെ പിറകില്‍ അടുക്കള ഭാഗത്തെ ഗ്രില്ല് തകര്‍ത്താണ് അകത്തുകടന്നത്. സ്‌കൂള്‍ വിട്ട് കുട്ടികള്‍ എത്തിയപ്പോഴാണ് ഗ്രില്ല് തകര്‍ത്തതും കറിപ്പൊടികള്‍ വിതറിയതും കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എത്തി.

അലമാരകളില്‍ സൂക്ഷിച്ച ആഭരണമാണ് മോഷ്ടിച്ചത്. ഇവിടെ മുമ്പും മോഷണശ്രമം നടന്നതായി വീട്ടുകാര്‍ പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top