കോഴിക്കോട് ചേവായൂരില്‍ നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിനി ഷഹന(20)യാണ് മരിച്ചത്. ഭര്‍ത്താവ് പറമ്പില്‍ ബസാര്‍ സ്വദേശി സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി ദുരൂഹസാഹചര്യത്തില്‍ വാടകവീട്ടില്‍ ഷഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലഴിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രി ഒന്നരയോടെയാണ് ഷഹനയുടെ ബന്ധുക്കള്‍ ആത്മഹത്യാ വിവരം അറിഞ്ഞത്.
ഒന്നര വര്‍ഷം മുന്‍പാണ് സജാദും ഷഹനയും തമ്മില്‍ വിവാഹം നടന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




