Section

malabari-logo-mobile

കോവിഡ് പ്രതിരോധത്തില്‍ മലപ്പുറം ജില്ലയിലെ ജനപ്രതിനിധികള്‍ ഒറ്റക്കെട്ട്: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

HIGHLIGHTS : മലപ്പുറം മന്ത്രിമാരെയും എം.എല്‍.എമാരെയും പ്രതിപക്ഷ

ഒരു കൈ നോക്കാം

മലപ്പുറം മന്ത്രിമാരെയും എം.എല്‍.എമാരെയും പ്രതിപക്ഷ നേതാക്കളെയും പങ്കെടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് നിയമസഭയുടെ പരിച്ഛേദമായെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി അതത് ജില്ലാ കേന്ദ്രങ്ങളില്‍ എം.എല്‍.എമാരും മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ജില്ലയിലെ എം.എല്‍.എമാര്‍ എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും കൈകോര്‍ത്തു നില്‍ക്കുമെന്ന തീരുമാനമാണ് നിയമസഭാ സാമാജികര്‍ ചേര്‍ന്ന ഈ യോഗത്തില്‍ കൈക്കൊണ്ടിട്ടുള്ളതെന്ന് സ്പീക്കര്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ ഭേദമന്യേ സഹകരിക്കാമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിട്ടുള്ളത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ഇന്നലെ തന്നെ വിളിച്ച് കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചത് ഇതിന് ഉദാഹരണമാണെന്നും സ്പീക്കര്‍ പറഞ്ഞു. കേരളം രാജ്യത്തിന് തന്നെ മാതൃയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

sameeksha-malabarinews

ജനസംഖ്യാ അനുപാതത്തില്‍ മുന്നില്‍ നില്‍ക്കുന്ന ജില്ലയെന്ന നിലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സൂക്ഷ്മതയോടെയുള്ള ആസൂത്രണമാണ് മലപ്പുറം ജില്ലയില്‍ നടപ്പിലാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ ആശുപത്രികളെക്കൂടാതെ സ്വകാര്യ മേഖലയിലുള്ളവരുടെ സഹകരണവും ഉറപ്പ് വരുത്തി അവശ്യ ഘട്ടത്തില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ എം.പിമാരും എം.എല്‍.എമാരും നല്ല സഹകരണമാണ് നല്‍കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. കീഴാറ്റൂരില്‍ പ്രത്യേക സാഹചര്യമാണ് നില നില്‍ക്കുന്നത്. നിലവില്‍ 65 പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതായും മന്ത്രി പറഞ്ഞു. മഞ്ചേരിയിലെ കോവിഡ് പരിശോധന കേന്ദ്രത്തില്‍ ഈ മാസം എട്ടിന് സാമ്പിള്‍ പരിശോധന ആരംഭിക്കാമെന്നാണ് കരുതുന്നത്. ഇതോടെ നിലവില്‍ ആലപ്പുഴയിലേക്ക് പരിശോധനക്കായി അയക്കുന്നതിനുള്ള കാല താമസം ഒഴിവാക്കാനാകുമെന്നും മന്ത്രി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!