പരപ്പനങ്ങാടി: പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണും കൗണ്‍സിലര്‍മാരും ഉള്‍പ്പെട 23 പേര്‍ സ്വയം നിരീക്ഷണത്തില്‍. കൗണ്‍സിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും അഞ്ച് കൗണ്‍സിലര്‍മാരും രണ്ട് എച്ച്‌ഐമാരും രണ്ട് ജെഎച്ച്‌ഐമാരും മറ്റ് മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥരും സ്വയം നിരീക്ഷണത്തില്‍ പോയിരിക്കുന്നത്.
കഴിഞ്ഞ പത്താം തിയ്യതി നടന്ന കോവിഡ് മോണിറ്ററിംഗ് കമ്മിറ്റി മീറ്റിംഗില്‍ കോവിഡ് സ്ഥിരീകരിച്ച കൗണ്‍സിലര്‍ പങ്കെടുത്ത സാഹചര്യത്തിലാണ് മീറ്റിംഗില്‍ പങ്കെടുത്ത മറ്റുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
കൗണ്‍സിലര്‍ പോസീറ്റീല് ആയതറിഞ്ഞയുടനെ നഗരസഭ കാര്യാലയം അണുവിമുക്തമാക്കി.




