കോവിഡ് വ്യാപനം രൂക്ഷം: സംസ്ഥാനത്തെ കോളേജുകള്‍ അടച്ചേക്കും; തീരുമാനം വ്യാഴാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലെ കോളേജുകള്‍ അടച്ചിടുന്ന കാര്യം ആലോചനയിലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വ്യാഴാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. യോഗത്തിന്റെ അജന്‍ഡയില്‍ കോളേജ് അടയ്ക്കല്‍ ഉള്‍പ്പെടുത്തി.

പഠനം ഓണ്‍ലൈനാക്കുന്ന കാര്യം ആലോചിക്കുകയാണെന്നും  മന്ത്രി പറഞ്ഞു.

അതേസമയംസ സ്‌കൂളുകള്‍ക്കുള്ള നിയന്ത്രണം തുടരണോയെന്നു ഫെബ്രുവരി രണ്ടാം വാരം തീരുമാനിക്കും. കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ വിദ്യാഭ്യാസ സ്ഥാപനം രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും പ്രധാനാധ്യാപകര്‍ക്കും അധികാരം നല്‍കി.

Share news
error: Content is protected !!
Scroll to Top