കോവിഡ് പ്രതിരോധം; താനൂരില്‍ പോലീസ് കര്‍ശന നടപടികളിലേക്ക്: രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

താനൂര്‍: കോവിഡ് 19 രോഗ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച താനൂര്‍, താനാളൂര്‍ എന്നിവിടങ്ങളില്‍ പോലീസ് കര്‍ശന നടപടികള്‍ ആരംഭിച്ചു.

ജാഗ്രതാ നിര്‍ദ്ദേശങ്ങളുടെ ഭാഗമായി വിവിധയിടങ്ങളില്‍ പോലീസ് അനൗണ്‍സ്‌മെന്റ് നടത്തി.

നിയന്ത്രണങ്ങള്‍ക്കു വിരുദ്ധമായി മൂലക്കലില്‍ പ്രവര്‍ത്തിച്ചിരുന്ന മത്സ്യ വിപണന കേന്ദ്രവും ബ്ലോക്ക് ജംഗ്ഷനില്‍ സലൂണും അടപ്പിച്ചു കേസ് രജിസ്റ്റര്‍ ചെയ്തു. വരും ദിവസങ്ങളിലും നടപടികള്‍ തുടരുമെന്ന് താനൂര്‍ സി.ഐ പി.പ്രമോദ് അറിയിച്ചു.

താനൂരില്‍ ഇന്നലെയും 34 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് ഒരു മാധ്യമപ്രവര്‍ത്തകനും കോവിഡ് സ്ഥിരീകരിച്ചു.

Share news
error: Content is protected !!
Scroll to Top