Section

malabari-logo-mobile

ജയിലിൽ കോവിഡ് വ്യാപനം; പൂജപ്പുര സെൻട്രൽ ജയിലിൽ 239 പേർക്ക് കോവിഡ്

HIGHLIGHTS : Kovid expansion in jail; 239 convicts lodged in Poojappura Central Jail

തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽ 239 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധയേറ്റ തടവുകാരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ജയിലിലുണ്ടായിരുന്ന 961 പേർക്ക് ആൻറിജൻ ടെസ്റ്റ് നടത്തി പരിശോധിച്ചതിൽ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഗുരുതര രോഗബാധയുള്ള വരെ ജയിലിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

sameeksha-malabarinews

പൂജപ്പുരയിലെ തടവുകാർക്ക് രോഗ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജയിലുകളിലും പരിശോധന നടത്താൻ ജയിൽ വകുപ്പ് നിർദേശം നൽകി പരിശോധനയ്ക്കായി പ്രത്യേക ആരോഗ്യ വിഭാഗത്തെ അനുവദിക്കണമെന്ന് ജയിൽവകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!