Section

malabari-logo-mobile

കോവിഡ് വ്യാപനം: ക്ലസ്റ്റർ മാനേജ്‌മെന്റിന് രൂപം നൽകി;സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇൻഫെക്ഷൻ കൺട്രോൾ ടീമുകൾ

HIGHLIGHTS : Kovid Distribution: Forms Cluster Management; Infection Control Teams in Institutions and Offices

സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തിൽ ക്ലസ്റ്റർ മാനേജ്മെന്റിന് രൂപം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ഥാപനങ്ങളിലും ഓഫീസുകളിലും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണ് ക്ലസ്റ്റർ മാനേജ്മെന്റ് തയ്യാറാക്കിയത്.
കോവിഡ് വ്യാപന സാഹചര്യത്തിൽ സ്‌കൂളുകളിലും ഓഫീസുകളിലും സുരക്ഷ ഉറപ്പാക്കാനാണ് ക്ലസ്റ്റർ മാനേജ്മെന്റ് ആവിഷ്‌ക്കരിച്ചത്.
എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഒരു ഇൻഫെക്ഷൻ കൺട്രോൾ ടീം (ഐസിടി) രൂപീകരിക്കണം. തിരഞ്ഞെടുത്ത ടീം അംഗങ്ങൾക്ക് സ്ഥാപനങ്ങളിലും ഓഫീസുകളിലും പിന്തുടരേണ്ട മാർഗനിർദേശങ്ങൾ സംബന്ധിച്ച് പരിശീലനം നൽകണം. ഒരു ചെക്ക്ലിസ്റ്റ് ഉപയോഗിച്ച് ദിവസവും രോഗലക്ഷണ പരിശോധന നടത്തുക എന്നതാണ് അണുബാധ നിയന്ത്രണ ടീമിന്റെ പ്രധാന ഉത്തരവാദിത്തം. ക്ലസ്റ്റർ രൂപീകരണത്തിന്റെ കാര്യത്തിൽ, ഉയർന്ന അപകടസാധ്യതയുള്ള എല്ലാ സമ്പർക്കങ്ങളും ഈ ടീം തിരിച്ചറിയുകയും ക്വാറന്റൈൻ ചെയ്യിക്കുകയും വേണം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പ്രാദേശിക ആരോഗ്യ പ്രവർത്തകരുടെ സഹായം തേടാം.

ക്ലസ്റ്റർ മാനേജ്മെന്റ്
ഔട്ട്ബ്രേക്ക് മാനേജ്മെന്റ് സ്ഥലത്തും സമയത്തും ഗ്രൂപ്പുചെയ്ത കേസുകളുടെ സംയോജനമായാണ് ഒരു ക്ലസ്റ്റർ നിർവചിച്ചിരിക്കുന്നത്. രണ്ട് വ്യക്തികൾക്ക് ഏഴ് ദിവസത്തിനുള്ളിൽ ഒരേ ക്ലാസിലോ ഓഫീസ് മുറിയിലോ സ്ഥാപനത്തിലോ ഓഫീസിലോ ഒരേ പ്രദേശത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കിടയിലോ രോഗം വരുമ്പോഴാണ് ഒരു ക്ലസ്റ്റർ രൂപപ്പെടുന്നത്. ഒരു ക്ലസ്റ്ററിന്റെ കാര്യത്തിൽ, രോഗം വരാൻ ഏറെ സാധ്യതയുള്ള സമ്പർക്കത്തിലുള്ളവരെ ഐസിടി കണ്ടെത്തി അവരെ ക്വാറന്റൈൻ ചെയ്യണം. എൻ 95 മാസ്‌കിന്റെ ഉപയോഗം, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ പാലിക്കണം. ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോൾ എൻ 95 മാസ്‌ക് നീക്കം ചെയ്യുമ്പോഴാണ് സാധാരണയായി ഓഫീസിൽ വ്യാപനമുണ്ടാകുന്നത്. ഓഫീസുകളിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നില്ലെന്ന് ഐസിടി ഉറപ്പാക്കണം.
പത്തിലധികം ആളുകളിലധികം കോവിഡ് ബാധിച്ചാൽ ആ പ്രദേശം ലാർജ് ക്ലസ്റ്ററാകും. പത്തിലധികം പേർക്ക് രോഗബാധയേറ്റിട്ടുള്ള 5 ക്ലസ്റ്ററുകളിലധികം ഉണ്ടെങ്കിൽ മാത്രം പ്രാദേശിക ആരോഗ്യ അധികൃതരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനം അല്ലെങ്കിൽ ഓഫീസ് 5 ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിക്കാവുന്നതാണ്. സാധ്യമാകുന്നിടത്തെല്ലാം സ്ഥാപനങ്ങളും ഓഫീസുകളും തുറന്ന് പ്രവർത്തിക്കണം. അടച്ചുപൂട്ടൽ അവസാന ഓപ്ഷനായി മാത്രമേ പരിഗണിക്കാവൂ.
ഓഫീസ് സമയങ്ങളിൽ എല്ലാ ഉദ്യോഗസ്ഥരും ശരിയായ വിധം എൻ 95 മാസ്‌ക് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണം. കോവിഡ് രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ പരിശോധന നടത്തണം. ഓഫീസ് സ്ഥലത്ത് മതിയായ വായു സഞ്ചാരം ഉറപ്പാക്കണം. 5 വയസിന് മുകളിലുള്ള എല്ലാ കുട്ടികളും എൻ 95 മാസ്‌കുകളോ കുറഞ്ഞത് ട്രിപ്പിൾ ലെയർ മാസ്‌കുകളോ ധരിക്കാൻ പ്രോത്സാഹിപ്പിക്കണം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!