എലിസബത്ത് രാജ്ഞിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബക്കിംങ്ഹാം കൊട്ടാരം അധികൃതര്‍ വാര്‍ത്താകുറിപ്പിലൂടെയാണ് രാജ്ഞിയ്ക്ക് കൊവിഡ് ബാധിച്ചതായി മാധ്യമങ്ങളെ അറിയിച്ചത്. രാജ്ഞിയ്ക്ക് നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടമായതെന്നും മറ്റു ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു.

രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കൊവിഡ്സ്ഥിരീകരിച്ചത്. നേരത്തെ രാജ്ഞിയുടെ മകന്‍ ചാള്‍സ് രാജകുമാരനും കൊവിഡ് ബാധിച്ചിരുന്നു.

കൊവിഡ് ബാധിതയായ രാജ്ഞി നിലവില്‍ വിന്‍ഡ്‌സര്‍ കാസ്റ്റ്‌ലിലെ വസതിയില്‍ വിശ്രമത്തിലാണ്.

Share news
error: Content is protected !!
Scroll to Top