പെരിന്തല്‍മണ്ണ കോവിഡ് ബാധിതാരായ രണ്ടുപേര്‍ ഇടപഴകിയെന്ന് കരുതുന്ന പെരിന്തല്‍ മണ്ണയിലെ പള്ളി അണുനശീകരണം നടത്തി. കോഴിക്കോട് റോഡിലുള്ള തബ് ലീഗ് ജമാ അത്ത് പള്ളിയാണ് പെരിന്തല്‍മണ്ണ അഗ്നിശമനസേനാ വിഭാഗം ശുചീകരിച്ചത്.
സോഡിയം ഹൈഡ്രോകോറൈറ്റ്‌സ് എന്ന രാസപദാര്‍ത്ഥം ഉപയോഗിച്ചാണ് അണുനശീകരണം നടത്തിയത്.
പെരിന്തല്‍മണ്ണ ഫയര്‍ സെക്ഷന്‍ ഓഫീസര്‍ സി ബാബുരാജ്, മലപ്പുറം അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പി.പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അണുനശീകരണം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




