അമേരിക്കയില്‍ കോവിഡ് മരണം 20,000 കടന്നു; 24 മണിക്കൂറില്‍ രണ്ടായിരത്തിലധികം പേര്‍ മരിച്ചു

ട്രംപിനെതിരെ രൂക്ഷവിമര്‍ശം
വാഷിങ്ങ്ടണ്‍ ലോകത്ത് ഏറ്റവും അധികം പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ച രാജ്യമായി അമേരിക്ക മാറി. കഴിഞ്ഞ 24 മണിക്കൂറിനകത്ത് രണ്ടായിരത്തിലേറെ പേരാണ് അമേരിക്കയില്‍ കോവിഡ്19 രോഗം മൂര്‍ച്ഛിച്ച് മരണമടഞ്ഞത്. ഇതോടെരോഗം ബാധിച്ചവരുടെ എണ്ണം 5,10,000 കടന്നു

ഇതുവരെ ഏറ്റവും അധികം ആളുകള്‍ രോഗം ബാധിച്ച് മരിച്ചത് ഇറ്റലിയിലായിരുന്നു. ഇന്നലെ ഒറ്റദിവസം 2018 പേര്‍ മരിച്ചതോടെയാണ് ഇറ്റലിയെ മറികടന്ന് ഏറ്റവും അധികം ആള്‍ മരിച്ച രാജ്യമായി അമേരിക്ക മാറിയത്. ഇതിവരെയുള്ള വ്യാപനകാലത്ത് ഒറ്റദിവസം ഇത്രയധികം ആളുകള്‍ മരിക്കുന്നതും ആദ്യമായാണ്.
ന്യൂയോര്‍ക്കിലാണ് കോവിഡ് ഏറ്റവുമധികം മരണം വിതച്ചത്. വെള്ളിയാഴ്ച മാത്രം 783 പേരാണ് ഇവിടെ മരിച്ചത്. ഇതേടെ ന്യൂയോര്‍ക്കില്‍ 8627 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
ന്യൂയോര്‍ക്കില്‍ മാധ്യമങ്ങള്‍ പ്രസിഡന്റ് ട്രംപിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. കോറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ഗൗരവത്തോടെ തിരൂമാനങ്ങള്‍ എടുത്തില്ല എന്ന് മാധ്യമങ്ങള്‍ പറയുന്നു. മരണസംഖ്യ ഉയരുന്നതിന് ഉത്തരവാദി പ്രസിഡന്റ് ആണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ട്രംപ് നഷ്ടപ്പെടുത്തിയ 6 ആഴ്ചകള്‍ എന്ന ലേഖനത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്‌

Related Articles