HIGHLIGHTS : Kottakkal well collapse accident; One died, one was rescued
കോട്ടക്കല്‍: കോട്ടയ്ക്കലില്‍ നിര്‍മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. കോട്ടക്കല്‍ സ്വദേശി അലി അക്ബറാണ് മരിച്ചത്. എടരിക്കോട് പൊട്ടിപ്പാറ സ്വദേശി അഹദിനെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. കോട്ടയ്ക്കല്‍ കുര്‍ബാനിയിലാണ് അമ്പതടിയോളം താഴ്ചയുള്ള കിണര്‍ ഇടിഞ്ഞുവീണത്.

വീടിനോട് ചേര്‍ന്ന് പണി നടക്കുന്ന കിണര്‍ ഇടിയുകയായിരുന്നു. ജോലിക്കെത്തിയ തൊഴിലാളികള്‍ കിണറിലേക്ക് ഇറങ്ങുമ്പോഴാണ് വശങ്ങളിലെ മണ്ണിടിഞ്ഞത്. ഉടനെ നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും രണ്ടുപേരേയും പുറത്തേക്ക് എത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഫയര്‍ ഫോഴ്സിന്റെ രണ്ട് യൂണിറ്റും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം രക്ഷാപ്രവര്‍ത്തനം നടത്തിനൊടുവിലാണ് തൊഴിലാളികളെ പുറത്തെടുക്കാന്‍ സാധിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു