മലപ്പുറം: കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റി പിരിച്ച് വിട്ടു. ഇടതുപക്ഷ പിന്തുണയില്‍ തിരഞ്ഞെടുക്കപ്പെട്ട ലീഗ് വിമത സ്ഥാനാര്‍ഥികള്‍ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ രാജിവെക്കും. ഇന്നലെ നടന്ന അനുരഞ്ജന ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിയുടേതാണ് നടപടി.
ചെയര്‍പേഴ്സന്‍ മുഹ്സിന പൂവന്‍മഠത്തിലും വൈസ് ചെയര്‍മാന്‍ പി പി ഉമ്മറും രാജിവെക്കും. കോട്ടക്കലില്‍ സിപിഐഎം പിന്തുണയോടെ ലീഗ് വിമത പക്ഷം അധികാരം പിടിച്ചിരുന്നു. ഒരാഴ്ച്ച മാത്രമാണ് മുന്നണി ബന്ധം നീണ്ടു നിന്നത്. നഗരസഭാധ്യക്ഷയായിരുന്ന ലീഗിന്റെ ബുഷ്റ ഷബീര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് വീണ്ടും നഗരസഭ തിരഞ്ഞെടുപ്പ് നടന്നത്.
13 നെതിരെ 15 വോട്ടുകള്‍ക്കായിരുന്നു മുഹ്‌സിന പൂവന്‍മഠത്തിലിന്റെ വിജയം. മുസ്ലിം ലീഗിലെ വിഭാഗീയതയെ തുടര്‍ന്നായിരുന്നു ബുഷ്‌റ ഷബീറിന്റെ രാജി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




