പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷിയുമായി ഒളവണ്ണ പഞ്ചായത്ത്. ‘മട്ടുപാവില്‍ മണ്‍ചട്ടി’ പദ്ധതിയിലൂടെ ജൈവകൃഷിരീതിയെ പ്രോത്സാഹിപ്പിക്കുകയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്ത്.
കൃഷി ചെയ്യാന്‍ താല്പര്യമുള്ള, എന്നാല്‍ കൃഷി ചെയ്യാനിടമില്ലാത്ത കര്‍ഷകര്‍ക്ക് പച്ചക്കറി കൃഷി ചെയ്യാനുള്ള പ്രോത്സാഹനമായി ഈ പദ്ധതി മാറി. ഇത് വരെ പഞ്ചായത്തില്‍ 750 കര്‍ഷകര്‍ക്കാണ് മണ്‍ചട്ടിയും, നല്ലയിനം വിത്തും, വളവും ഉള്‍പ്പെടെയുള്ള കിറ്റ് വിതരണം ചെയ്തത്.
2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഇതില്‍ മൂന്ന് ലക്ഷം രൂപ ഗുണഭോക്തൃ വിഹിതമാണ്.
ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം തന്നെ പച്ചക്കറി കൃഷി പൂര്‍ണ്ണമായും പ്രകൃതി സൗഹൃദമാക്കാനുമുള്ള ലക്ഷ്യത്തിലേക്കാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




