Section

malabari-logo-mobile

കൂന്തൾ ഡിപ്പ് ഫ്രൈ

HIGHLIGHTS : koonthal deep fry

  • കൂന്തൾ ഡിപ്പ് ഫ്രൈ

ആദ്യം കൂന്തൾ നന്നായി വൃത്തിയാക്കി മുറിച്ചു വെക്കുക.

കൂന്തൾ /കണവ മുക്കിപ്പൊരിക്കാൻ ആവശ്യമായ ചേരുവകൾ

sameeksha-malabarinews

മൈദ – അരക്കപ്പ്
കോൺഫ്ലോർ – അരക്കപ്പ്
മുളക് പൊടി – 1 ടീസ്പൂൺ
കുരുമുളക് പൊടി -1 ടീസ്പൂൺ
ഗരമസാല – അര ടീസ്പൂൺ
ഇഞ്ചി + വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വിനിഗർ – ഒന്നര ടീസ്പൂൺ
ബേക്കിംഗ് സോഡ – അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

പൊടികളും വെളുത്തുള്ളി പേസ്റ്റും നല്ലപോലെ കൂട്ടിയോജിപ്പിച്ച് അതിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് .മാവ് കട്ടയില്ലാതെ കലക്കി അതിലേക്ക് വിനാഗിരിയും ശേഷം ബേക്കിംഗ് സോഡയും ചേർത്ത് ഇളക്കുക. (മാവ് പഴംപൊരിമാവിൻ്റെ കിട്ടിയിലായിരിക്കണം കലക്കിയെടുക്കേണ്ടത് ).
മുറിച്ച് വെച്ചിരിക്കുന്ന കൂന്തൾ ഒരു പുട്ടിൻകുറ്റിയിലിട്ട് പത്ത് മിനിറ്റ് ആവി കയറ്റിയെടുക്കുക. ഈ കുന്തൾ ഒന്ന് ചൂടാറിയ ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മാവിൽ മുക്കി ചുവട് കട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണയൊഴിച്ച് വറുത്ത് കോരാം.
(പൊരിക്കുമ്പോൾ എണ്ണ ഉയർന്ന തീയിൽ ചൂടാക്കുക. ചൂടായാൽ തീ കുറച്ചു വെച്ച് മാത്രം കുന്തൾ പൊരിച്ചെടുക്കാൻ ശ്രദ്ധക്കണം.) .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!