വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്നു: ചെമ്പന്‍ വിനോദ് തിരക്കഥയൊരുക്കും

നിരവധി സൂപ്പര്‍ ഹിറ്റുകള്‍ മലയാള സിനിമക്ക് സമ്മാനിച്ച മോഹന്‍ലാല്‍ ജോഷി കൂട്ടുകെട്ട് വിണ്ടും പിറക്കുന്നു. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുക നടന്‍ ചെമ്പന്‍ വിനോദ് ആയിരിക്കും.
ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഇന്ത്യയിലും വിദേശത്തുമായിട്ടായിരിക്കും ചിത്രീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നത്. 2015ല്‍ പുറത്തിറങ്ങിയ ലൈല ഓ ലൈല ആയിരുന്നു ഇവരൊന്നിച്ച അവസാന ചിത്രം. ഈ ചിത്രം അത്ര സാമ്പത്തിക വിജയമായിരുന്നില്ല.

എന്നാല്‍ ജനുവരി ഒരു ഓര്‍മ്മ, നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍, നരന്‍, പ്രജ, റണ്‍ ബേബി റണ്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഇവരുടെ കൂട്ടുകെട്ടില്‍ പിറന്നിരുന്നു.

നടനെന്ന നിലയില്‍ തിളക്കമാര്‍ന്ന റിക്കോര്‍ഡുള്ള ചെമ്പന്‍ വിനോദ് രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്കാണ് തിരക്കഥ എഴുതിയത്. അങ്കമാലി ഡയറീസും, ഭീമന്റെ വഴിയും.
ജോജു ജോര്‍ജ്ജ് പ്രധാന വേഷത്തിലെത്തുന്ന ആന്റണിയാണ് ജോഷിയുടെ പുറത്തിറങ്ങാനുള്ള ചിത്രം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top