മലപ്പുറം ജില്ലയിൽ മൂന്ന് ദിവസം ശക്തമായ മഴ; മഞ്ഞ അലർട്ട്; ജാഗ്രത പാലിക്കണം

മലപ്പുറം ജില്ലയിൽ സെപ്റ്റംബർ 28, 29, 30 തീയതികളിൽ ശക്തമായ മഴക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ അറിയിച്ചു.

ഈ ദിവസങ്ങളിൽ മഞ്ഞ അലർട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ദുരന്ത നിവാരണ വകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top