‘കൂമന്‍’, ട്രെയിലര്‍ പുറത്ത്; റിലീസ് പ്രഖ്യാപിച്ചു

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കൂമന്‍’. ആസിഫ് അലി ചിത്രമായ ‘കൂമന്‍’ പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്ന ചിത്രമാണ്. ഇപ്പോള്‍ കെ ആര്‍ കൃഷ്ണകുമാര്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

നവംബര്‍ നാലിനാണ് ചിത്രം റിലീസ് ചെയ്യുകയെന്നാണ് അറിയിച്ചിരിക്കുന്നത്. പൊലീസ് കോണ്‍സ്റ്റബിള്‍ ‘ഗിരിശങ്കര്‍’ ആയി ആസിഫ് അലി വേഷമിടുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കേരള -തമിഴ്നാട് അതിര്‍ത്തി മേഖലയായ ഒരു മലയോര ഗ്രാമത്തിലാണ്. പൊലീസ് സ്റ്റേഷനിലേക്ക് കര്‍ക്കശ്ശക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥലം മാറി എത്തുന്നത് പലരുടെയും ജീവിതത്തെ കീഴ്‌മേല്‍ മറിക്കുന്നു. അനൂപ് മേനോന്‍, ബാബുരാജ്, രണ്‍ജി പണിക്കര്‍ എന്നിവരും പ്രധാന താരങ്ങളാണ്.

ആല്‍വിന്‍ ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അനന്യാ ഫിലിംസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിലാണ് നിര്‍മാണം. വിശാലമായ ക്യാന്‍വാസില്‍ വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തിയും വലിയ മുതല്‍ മുടക്കോടെയുമാണ് ഈ ചിത്രത്തിന്റെ അവതരണം. കൊല്ലങ്കോട്,ചിറ്റൂര്‍, പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിതം മാജിക് ഫ്രെയിം റിലീസ് ആണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Share news
error: Content is protected !!
Scroll to Top