Section

malabari-logo-mobile

കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതിരെ പരപ്പനങ്ങാടിയില്‍ ജനസഭ സംഘടിപ്പിച്ചു

HIGHLIGHTS : A Janasabha was organized at Parappanangady against the Central Electricity Act Amendment

പരപ്പനങ്ങാടി: രാജ്യത്ത് വൈദ്യുതി മേഖലയെയാകെ സ്വകാര്യവല്‍ക്കരിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാനുള്ള കേന്ദ്ര വൈദ്യുതി ഭേദഗതി ബില്ലിനെതിരെ പരപ്പനങ്ങാടിയില്‍ ഇന്ന് വൈകുന്നേരം 3.30ന് ജനസഭ സംഘടിപ്പിച്ചു. പയനിങ്ങള്‍ ജംഗ്ഷന് സമീപമാണ് ജനസഭ സംഘടിപ്പിച്ചത്.

സാധാരണ ജനങ്ങള്‍ക്ക് വൈദ്യുതി അപ്രാ പ്യമാവുകയും വലിയ ചാര്‍ജ്ജ് വര്‍ദ്ധനയ്ക്ക് ഇടയാവുകയും ചെയ്യുന്നതാണ് ഭേദഗതി. സംസ്ഥാന സര്‍ക്കാരുകളുടെ അധികാര പരി ധിയില്‍ കടന്നുകയറി എല്ലാം കേന്ദ്രത്തിന്റെ കൈപ്പിടിയിലൊതുക്കുകയാണ് ഈ നിയമത്തിലൂടെ ചെയ്യുന്നത്. ഈ ജനദ്രോഹ ബില്ലിനെതിരെ രാജ്യത്തെ വൈദ്യുതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി പ്രക്ഷോഭത്തിലാണ്.

sameeksha-malabarinews

എസ്.ടി.യു. ദേശീയ സെക്രട്ടറി ഉമ്മര്‍ ഒട്ടുമ്മല്‍ ജനസഭ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി കണ്‍വീനര്‍ പി.കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍  ടി.കാര്‍ത്തികേയന്‍ അദ്ധ്യക്ഷം വഹിച്ചു. വിഷയാവതരണം കെഎസ്ഇബിഡബ്ല്യുഎ (സി ഐ ടി യു) സംസ്ഥാന വൈസ് പ്രസിഡണ്ട് രമേശ് ചേലേമ്പ്ര നിര്‍വ്വഹിച്ചു. കിസാന്‍സഭ ജില്ലാ പ്രസിഡണ്ട് നിയാസ് പുളിക്കലകത്ത് സി ഐ ടി യു കെ.കെ ജയചന്ദ്രന്‍, ഐഎന്‍ടിയുസി സി.ബാലഗോപാലന്‍, എഐടിയുസി ഗിരീഷ് തോട്ടത്തില്‍, എസ്.ടി.യു. റസാഖ് ചേക്കാലി, കേരള കര്‍ഷകസംഘം ലത്തീഫ് തെക്കെപ്പാട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി അഷറഫ് കുഞ്ഞാവാസ്, വ്യാപാരി വ്യവസായി സമിതി അഷറഫ് ശിഫ, കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇ.പി പ്രമോദ് , കെഎസ്ഇബി ഓഫീസേഴ്‌സ് ഫെഡറേഷന്‍  മധുസൂധനന്‍, കെഎസ്ഇബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പി.പരമേശ്വരന്‍, ഡിവിഷന്‍ സെക്രട്ടറി കെഎസ്ഇബിഡബ്‌ള്യുഎ സി.ഐ.ടി.യു. ഉസ്മാന്‍ കോയ, കെഎസ്ഇബിഡബ്‌ള്യുഎഫ് എ.ഐ..ടി.യു.സി സേതുഹരി എന്നിവര്‍ അഭിവാദ്യങ്ങള്‍ നേര്‍ന്നു. എഐപിഎഫ് ജില്ലാപ്രസിഡണ്ട് വി.ടി ശശി നന്ദി രേഖപ്പെടുത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!