HIGHLIGHTS : Koodaranji Milk Packet Milk has hit the market
കൂടരഞ്ഞി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ പുതിയ സംരംഭമായ കൂടരഞ്ഞി മില്‍ക്ക് പാക്കറ്റ് പാല്‍ വിപണിയിലെത്തി. പാലിന്റെ വിപണന ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് നിര്‍വഹിച്ചു. ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ് അലക്‌സ് പുതുപ്പിള്ളിയില്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ കൊടുവള്ളി ക്ഷീരവികസന ഓഫീസര്‍ റെജിമോള്‍ ജോര്‍ജ് മുഖ്യാതിഥിയായിരുന്നു.
ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് തോമസ് മാവറ, കൂടരഞ്ഞി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എം തോമസ് മാസ്റ്റര്‍, കോപ്പറേറ്റീവ് റൂറല്‍ ഹൗസിംഗ് സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് മങ്കര, സംഘം ഡയറക്ടര്‍മാരായ ജിനേഷ് തെക്കനാട്ട്, ഷിന്റോ നിരപ്പേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു