HIGHLIGHTS : Kondotty prayer will begin at 11 am.

കൊണ്ടോട്ടി: മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും അടയാള മായ കൊണ്ടോട്ടി നേര്‍ച്ചക്ക് തോക്കെടുക്കല്‍ കര്‍മത്തോടെ ഞായറാഴ്ച തുടക്കമാകും. പതിനാല് വര്‍ഷത്തിന് ശേഷമാണ് പ്രസിദ്ധമായ കൊണ്ടോട്ടി നേര്‍ച്ച വീണ്ടുമെത്തുന്നത്.

ഞായര്‍ രാവിലെ എട്ടിന് നേര്‍ച്ച കര്‍മങ്ങള്‍ നടത്തുന്ന തക്കിയാവിന് മുന്നില്‍ പീരങ്കികള്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പുതിയ സ്ഥാനീയന്‍ കെ ടി റഹ്മാന്‍ തങ്ങളുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടക്കും. വൈകിട്ട് മുരീതന്‍മാരും പാട്ടക്കാരും പീരങ്കികള്‍ പാടത്ത് കൊണ്ടുവരും. സന്ധ്യയോടെ തീ കൊളുത്തും. മൂന്ന് പീരങ്കികള്‍ ഗര്‍ജിക്കുന്നതോടെ നാല് ദിവസം നീണ്ടുനില്‍ക്കുന്ന നേര്‍ച്ചക്ക് തുടക്കമാകും. പെട്ടിവരവുകള്‍ക്ക് തുടക്കം കുറിച്ച് തിങ്കളാഴ്ച വള്ളുവനാട്ടുകാരുടെ വരവ്. പിന്നീട് രണ്ട് ദിവസം വിവിധ ദേശക്കാരുടെ ചെറുതും വലുതുമായ പെട്ടിവരവുകള്‍. ചന്ദനമെടുക്കല്‍ കര്‍മത്തോടെ ഞായറാഴ്ച രാവിലെ സമാപിക്കും.
ദര്‍ഗയിലും തകിയ്യയിലും കോല്‍ക്കളി, സൂഫി കീര്‍ത്തനാലാപനം, ദളിത് വിഭാഗങ്ങളുടെ ചവിട്ട്കളി, ഷഹനായി വാദനം, നകാരവാദ്യം, പീരങ്കി വെടി മുഴ ക്കല്‍ എന്നിവയുണ്ടാകും. കൊ ണ്ടോട്ടി നേര്‍ച്ച കൊയ്ത്തുത്സവം കൂടിയാണ്.
ഞായര്‍ രാത്രി എട്ടിന് ലിറാര്‍ അമീനി ലക്ഷദ്വീപ് സംഘത്തി ന്റെ സൂഫിസംഗീതം അരങ്ങേറും. തിങ്കള്‍ രാത്രി ഏഴിന് കുബ്ബയില്‍ തക്കിയന്‍സ് സംഘത്തിന്റെ ഖവാലിയുമുണ്ടാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു