കോഴിക്കോട്; ബാലുശ്ശേരിക്കടുത്ത് ഉണ്ണികുളം വീര്യമ്പ്രത്ത് വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ യുവതി മരിക്കാനിടയായ സംഭവം കൊലപാതകമാണെന്ന് പോലീസ്. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ഉമ്മുക്കുല്‍സു(31) ആണ് മരിച്ചത് ശരീരത്തില്‍ മര്‍ദ്ധനം കൊണ്ടുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
സംഭവത്തില്‍ ഭര്‍ത്താവ് എടരിക്കോട് സ്വദേശി കൊയപ്പകോവിലകത്ത് താജുദ്ദീനെ പോലീസ് തിരയുന്നു. താജുദ്ദീന്റെ ക്രൂരപീഢനമാണ് യുവതിയുടെ മരണത്തില്‍ കലാശിച്ചതെന്ന് ബാലുശ്ശേരി പോലീസ് പറയുന്നു. ഉമ്മക്കുല്‍സുവിന്റെ പേശികള്‍ ഏറെയും മര്‍ദ്ധനം മൂലം തകര്‍ന്ന നിലയിലാണെന്നും ഇവരുടെ വായില്‍ എന്തോ രാസവസ്ഒഴിച്ചതായും പോലീസ് പറയുന്നു. സംശയരോഗത്തെ തുടര്‍ന്നാണ് ഉമ്മക്കുല്‍സുവിനെ താജുദ്ദീന്‍ മര്‍ദ്ധിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് കൊലപാതകത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന് ശേഷം മുങ്ങിയ താജുദ്ദീനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് വിവരം.
കുറച്ചായി താജുദ്ദീനുമായി തെറ്റിയ ഉമ്മുക്കുല്‍സു കുണ്ടോട്ടിയിലെ സ്വന്തം വീട്ടിലായിരുന്നു. ഒരു മാസം മുമ്പാണ് താജുദ്ദീന്‍ വീട്ടിലെത്തി ഇവരെ കൂട്ടികൊണ്ടുപോയത്. സുഹൃത്തായ മലപ്പുറം സ്വദേശി സിറാജുദ്ദീന്‍ താമസിക്കുന്ന ഉണ്ണുകുളത്തെ വീട്ടില്‍ ഒരാഴ്ച മുന്നാണ് താജുദ്ദീനും ഉമ്മുക്കുല്‍സുവുമെത്തിയത്.
വെള്ളിയാഴ്ച താജുദ്ദീനൊപ്പം പുറത്തുപോയ ഉമ്മക്കുല്‍സു മടങ്ങിയെത്തിയപ്പോള്‍ അവശനിലയിലായിരുന്നു. ആ സമയത്ത് സിറാജുദ്ദീനും കുടുംബവും അവിടെയുണ്ടായിരുന്നില്ല. പിന്നീട് ഇവര്‍ വീട്ടിലത്തിയപ്പോള്‍ ഉമ്മുക്കുല്‍സുവിനെ അവശനിലയില്‍ കണ്ടതോടെ നന്മണ്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഉമ്മുക്കുല്‍സുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിയില്‍ വെച്ച് മരണം സംഭവിച്ചു.
മൃതദേഹവുമായി മെഡിക്കല്‍ കോളേജിലെത്തിയ സിറാജുദ്ദീനെ ചോദ്യം ചെയത് പോലീസ് വിട്ടയച്ചു. സംഭവം നടന്നത് ബാലുശ്ശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടയാണ് രജിസ്റ്റര്‍ ചെയ്തത്.് സിറാജുദ്ദീന്‍ താമസിക്കുന്ന വീരസ്യത്തെ വാടകവീട്ടിലെത്തി വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും തെളിവെടുപ്പ് നടത്തി.
ചിറയില്‍ ചുങ്കത്ത് പരേതനയാ നെയ്യന്‍ മുഹമ്മദിന്റെയും ജമീലയുടെയും മകളാണ് ഉമ്മുക്കുല്‍സു. മക്കള്‍; സഫ്‌ന നസ്രിന്‍, സഫീദ് ജഹാന്‍
മൃതദേഹം ശനിയാഴ്ച രാത്രി ഒമ്പതോടെ ചിറയില്‍ ചുങ്കും ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.




