കൊണ്ടോട്ടി മണ്ഡലത്തിലെ ഗ്രൗണ്ടുകളുടെ നവീകരണം

images (1)കൊണ്ടോട്ടി: മണ്ഡലത്തിലെ കൊട്ടപ്പുറം, കാരാട് സ്റ്റേഡിയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം അവസാന ഘട്ടത്തലെത്തി. കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം വീതം ഉപയോഗിച്ചാണ് അഞ്ച് സ്റ്റേഡിയങ്ങള്‍ നവീകരിക്കുന്നത്. ചെറുകാവ് പഞ്ചായത്തിലെ ഐക്കരപ്പടി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. വാഴക്കാട് സ്റ്റേഡിയത്തിന്റെ ജോലി ആരംഭിക്കുകയും ഓമാനൂര്‍ സ്റ്റേഡിയത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. സൈഡ് കെട്ടി മണ്ണിടുന്നതോടൊപ്പം ഓവുചാലുകള്‍, ഗാലറി, നെറ്റ് എന്നിവയും സ്ഥാപിക്കുന്നുണ്ട്. മണ്ഡലത്തിലെ കായിക മേഖലയുടെ സമഗ്ര വികസനത്തിന് സ്റ്റേഡിയം വികസനം ഗുണകരമാവുമെന്ന് കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top