Section

malabari-logo-mobile

കൊണ്ടോട്ടി ബസസ്റ്റാന്‍ഡില്‍ വീട്ടമ്മ ബസ്സിടിച്ച് മരിച്ചു : നാട്ടുകാര്‍ ബസ് തകര്‍ത്തു.

HIGHLIGHTS : കൊളത്തൂര്‍ ചെറുതൊടിക അബദുല്‍ സലാമിന്റെ ഭാര്യ സൈനബ (42) അപകടത്തില്‍ മരിച്ചത്.

കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിനുള്ളില്‍് അമിതവേഗതിയില്‍ മുന്നോട്ടെടുത്ത ബസ്് കയറി വീട്ടമ്മ മരിച്ചു. konmdotty bustandതലയിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി അതിദാരുണമായാണ് സൈനബ മരിച്ചത്. സംഭവതിത്ല്‍ ക്ഷുഭിതരായ നാട്ടുകാര്‍ ബസ് അടിച്ചു തകര്‍ത്തു. തൂടര്‍ന്നുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.

തിങ്കളാഴ്ച വൈകീട്ട് 5.40 മണിയോടെയാണ് അപകടമുണ്ടായത് മഞ്ചേരിയില്‍ നിന്ന കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലൗലയിന്‍ ബസ്സാണ് അപകടമുണ്ടാക്കിയത്. സംഭവം നടന്ന് പോലീസെത്താതിനാല്‍ പതിനഞ്ച് മിനിറ്റോളം മൃതദേഹം റോഡില്‍ കിടന്ന് നാട്ടുകാരെ പ്രകോപിതരാക്കി. ഇതിനിടെ നാട്ടുകാര്‍ ബസ്സിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ബസ്സ് കത്തിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു.

sameeksha-malabarinews

നാട്ടുകാര്‍ കൂടുതല്‍ സംഘടിച്ചതോടെ പോലീസ് ലാത്തിവീശി. ഈ റൂട്ടിലോടുന്ന നിരവധി സ്വകാര്യ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി. നാലു മണിക്കൂറോളം കൂണ്ടോട്ടി അങ്ങാടിയില്‍ തെരുവുയുദ്ധ സമാനപ്രതീതിയായിരുന്നു. നിരവധി തവണ നാട്ടുകര്‍ അക്രമസക്തരായി.കോഴിക്കോട് പാലക്കാട് ദേശീയപാതിയല്‍ മണിക്കുറുകളോളം ഗതാഗതം സ്തംഭിച്ചു.
സൈനബയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!