കൊല്ലം:കടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. കൊല്ലം ആയൂരിനടുത്ത് ഫര്‍ണിച്ചര്‍ കടയിലേക്കാണ് വാന്‍ ഇടിച്ചു കയറിയത്. അപകടത്തില്‍ കടയിലെ ജീവനക്കാരായ ഹരി, ശശി എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. പിക്കപ്പിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക വിവരം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



