തൃശൂര്‍: കൊടുങ്ങല്ലൂരില്‍ യുവതിയെ ജോലികഴിഞ്ഞ് വരുന്നതിനിടെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തി. എറിയാട് സ്വദേശി പുതിയവീട്ടില്‍ റിയാസ് (30) നെയാണ് എറിയാട് ചൈതന്യ നഗറിലെ ആളൊഴിഞ്ഞ പറമ്പില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ കൊടുങ്ങല്ലൂര്‍ എറിയാട് ചെമ്പറമ്പ് പള്ളി റോഡില്‍ വെച്ച് സ്‌കൂട്ടറില്‍ വരികയായിരുന്ന മാങ്ങാറപറമ്പില്‍ നാസറിന്റെ ഭാര്യ റിന്‍സി (30) യെ ഇവരുടെ തുണിക്കടയിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ റിയാസ് വഴിയരികില്‍ കാത്ത് നിന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട് ഒളിവിലായിരുന്ന ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചിലിനിടെയാണ്
ആളൊഴിഞ്ഞ പറമ്പില്‍ ഇന്ന് രാവിലെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ്ത്.




