കൊടികുത്തിമല ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു

HIGHLIGHTS : Kodikuthimala declared as a green tourism center

താഴെക്കോട് ഗ്രാമപഞ്ചായത്തിലെ കൊടികുത്തിമല എക്കോ ടൂറിസം കേന്ദ്രം ഹരിത ടൂറിസം കേന്ദ്രമായി കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പ്രഖ്യാപിച്ചു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനുമായി ബന്ധപെട്ടു ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും ഹരിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. നിലമ്പൂരിലെ തേക്ക് മ്യൂസിയം ഹരിത ടൂറിസം മേഖലയായി കഴിഞ്ഞ ദിവസം മന്ത്രി പ്രഖ്യാപിച്ചിരുന്നു.

വനം- വന്യജീവി വകുപ്പ്, ഹരിത കേരളം മിഷന്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് താഴെക്കോട് കൊടി കുത്തിമല ഹരിത ടുറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്. ഹരിത വിദ്യാലയം പദവി നേടിയ പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്ക് കായിക മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ഹരിത കലാലയം പുരസ്‌കാരം ഇ.എം.എസ് കോളേജ് ഓഫ് പാര മെഡിക്കല്‍സ് ഏറ്റുവാങ്ങി. പഞ്ചായത്തിലെ എല്ലാ ഘടക സ്ഥാപനങ്ങള്‍ക്കും ഹരിത ഓഫീസ് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി.

sameeksha-malabarinews

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോഫിയ കെ.പി ചടങ്ങില്‍ അധ്യക്ഷയായി. ഹരിത കേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജിതിന്‍ ടി.വി.എസ്, സി.ഡി.എസ് പ്രസിഡന്റ് രാജേശ്വരി, ശ്യാമ പ്രസാദ്, സി പി എം പ്രതിനിധി അഫ്സല്‍, ഐ എന്‍ സി പ്രതിനിധി ഹമീദ്, ഫോറസ്റ്റ് ഓഫീസര്‍ അരുണ്‍ ദേവ്,ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജാ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ഫാറൂഖ് സ്വാഗതവും ഐ.ആര്‍.ടി.സി കോഓര്‍ഡിനേറ്റര്‍ ജിജോഷ് നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!