Section

malabari-logo-mobile

കൊടകര കുഴല്‍പ്പണ കേസ്; അന്വേഷണം ബിജെപി – ആര്‍എസ്എസ് നേതാക്കളിലേക്കും

HIGHLIGHTS : Kodakara money laundering case; Inquiry into BJP-RSS leaders

തൃശൂര്‍: കൊടകര കുഴല്‍പണ കേസില്‍ അന്വേഷണം ബിജെപി – ആര്‍എസ്എസ് നേതാക്കളിലേക്കും. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍, ആര്‍എസ്എസ് മേഖലാ സെക്രട്ടറി കാശിനാഥന്‍ എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. വരും ദിവസങ്ങളില്‍ കൂടുതല്‍ ബിജെപി നേതാക്കളെ ചോദ്യം ചെയ്‌തേക്കും.

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍, ആര്‍എസ്എസ് മേഖലാ സെക്രട്ടറി കാശിനാഥന്‍ എന്നിവരോടാണ് ഇന്ന് പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പണം കവര്‍ന്നതറിഞ്ഞ് കൊടകരയില്‍ ആദ്യം എത്തിയത് സുജയ് സേനനാണ് എന്ന വിവരത്തിന്റ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് സ്ഥാനാര്‍ഥിയായതിനാല്‍ എന്‍ഡിഎ യുടെ തെരഞ്ഞെടുപ്പ് ചുമതല കെആര്‍ ഹരിക്കായിരുന്നു. പണവുമായി വന്ന, ധര്‍മരാജന്റെ ഡ്രൈവര്‍ ഷംജീറിന് ഹോട്ടലില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തിക്കൊടുത്തവരെയും ചോദ്യം ചെയ്യും.

sameeksha-malabarinews

അതേസമയം പണം കേരളത്തിലേക്ക് കൊണ്ടുവന്നത് സംസ്ഥാനത്തിന് പുറത്തുനിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പണം കൊടുത്തുവിട്ടയാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കുകയാണ്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മരാജനെയും യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്കിനെയും ചോദ്യം ചെയ്തതില്‍ നിന്നും പല നിര്‍ണായക വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!