കുടകില്‍ കൂട്ടക്കൊല; ഭാര്യയെയും മകളെയും മാതാപിതാക്കളേയും കൊലപ്പെടുത്തി കടന്ന വയനാട് സ്വദേശി പിടിയില്‍

കല്‍പ്പറ്റ : കര്‍ണാടക കുടകില്‍ കൂട്ടകൊലപാതകം. ഭാര്യയെയും മകളെയും ഉള്‍പ്പെടെ നാലുപേരെ വയനാട് സ്വദേശിയായ യുവാവ് കൊലപ്പെടുത്തി. വയനാട് തിരുനെല്ലി സ്വദേശിയായ ഗീരിഷാണ് ക്രൂരകൃത്യം ചെയ്തത്. ഭാര്യ മാഗി (30), മകള്‍ കാവേരി (5), ഭാര്യപിതാവ് കരിയ(75), മാതാവ് ഗൗരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. വയനാട് തലപ്പുഴയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടി. മദ്യലഹരിയിലാണ് യുവാവ് കൃത്യം നടത്തിയതെന്നാണ് സൂചന.

കുടകിലെ പൊന്നമ്പേട്ടിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രതി ഭാര്യയെയും മകളെയും ഭാര്യയുടെ മാതാപിതാക്കളെയും കൊലപ്പെടുത്തി വയനാട്ടിലേക്ക് കടക്കുകയായിരുന്നു. അന്വേഷണത്തില്‍ പ്രതി തലപ്പുഴയില്‍ ഒളിവില്‍ കഴിയുകയാണെന്ന് വ്യക്തമായതോടെ പൊന്നമ്പേട്ട് പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

കുടുംബത്തെ കാണാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നു കുടക് ജില്ലാ പൊലീസ് സൂപ്രണ്ട് കെ.രാമരാജന്‍ പറഞ്ഞു. ഏഴ് വര്‍ഷം മുന്‍പായിരുന്നു ഗിരീഷിന്റെ വിവാഹം. കൂലിപ്പണിക്കാരനായ ഗിരീഷും ഭാര്യയും ഏതാനും ദിവസം മുമ്പാണ് കരിയന്റെ വീട്ടിലേക്ക് താമസം മാറിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top