കടകള്‍ മറയാക്കി ലഹരി വില്പന ; പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ

കോഴിക്കോട് : കോവൂര്‍-ഇരിങ്ങാടന്‍പള്ളി മിനി ബൈപ്പാസില്‍ രാത്രികാല കടകള്‍ക്കെതിരെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. പ്രകടനവുമായെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കട അടിച്ചു തകര്‍ത്തു. രാത്രിയില്‍ തുറക്കുന്ന കടകള്‍ മറയാക്കി ലഹരി വില്പന നടക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ സര്‍വകക്ഷി തീരുമാനപ്രകാരം പത്തരയ്ക്ക് ശേഷം കടകളടപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

ഇതിനിടയില്‍ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി അഷിനും നാട്ടുകാര്‍ക്കും പരിക്കേറ്റിരുന്നു.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോവൂര്‍ മേഖലയിലെ രാത്രികാല കടകള്‍ ഇന്നലെ തുറന്നിരുന്നില്ല. വിഷയത്തില്‍ ഇന്ന് മെഡിക്കല്‍ കോളേജ് എസിപി സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top