Section

malabari-logo-mobile

തൊഴിലന്വേഷകര്‍ക്ക് 15,000 ലധികം അവസരങ്ങളുമായി നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള

HIGHLIGHTS : Knowledge Economy Mission Job Fair with over 15,000 opportunities for job seekers

കോഴിക്കോട്: തൊഴിലന്വേഷകര്‍ക്ക് 15,000 ലധികം അവസരങ്ങളുമായി നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള ജനുവരി 8 മുതല്‍ കോഴിക്കോട്ട്. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടക്കുന്ന മേളയോടനുബന്ധിച്ചുള്ള തൊഴില്‍ നൈപുണ്യ ശില്‍പശാല  രാവിലെ ഒമ്പത് മണിക്ക് വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന പ്ലാറ്റ്‌ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് കേരള നോളേജ് ഇക്കോണമി മിഷന്‍ അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴില്‍ ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരികയാണ് മേളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തൊഴില്‍ മേളകളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് റെഡിനെസ്സ്, ഇന്റര്‍വ്യൂ സ്‌കില്‍ എന്നിവ മുന്‍നിര്‍ത്തി മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനവും കേരള നോളജ് ഇക്കോണമി മിഷനും കുടുംബശ്രീയുടെ സ്‌കില്‍ വിഭാഗവും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. കരിയര്‍ മെച്ചപ്പെടുത്താനും അനുയോജ്യമായ ജോലിയില്‍ പ്രവേശിക്കാനും ഈ തൊഴില്‍ മേള സഹായകമാകും.

sameeksha-malabarinews

ഐ.ടി, എഞ്ചിനീയറിംഗ്, ടെക്നിക്കല്‍ ജോബ്സ്, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, ഓട്ടോമൊബൈല്‍ ,മെഡിക്കല്‍, ലോജിസ്റ്റിക്സ്, മാനേജ്മെന്റ്, റീ ടൈ ല്‍സ്, ഫിനാന്‍സ്, എഡ്യൂക്കേഷന്‍, വിദ്യാഭാസ സ്ഥാപനങ്ങള്‍, ബാങ്കിങ്ങ്, മാര്‍ക്കറ്റിംഗ്, സെയില്‍സ്, മീഡിയ, സ്‌കില്‍ എഡ്യൂക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷുറന്‍സ്, ഷിപ്പിംഗ്, അഡ്മിനിസ്ട്രേഷന്‍, ഹോട്ടല്‍ മാനേജ്മെന്റ്, റ്റാക്സ് മുതലായവയില്‍ 100ലധികം കമ്പനികളിലായി 15,000ലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തൊഴിലന്വേഷകര്‍ക്ക് knowledgemission.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് – 0471 2737881

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!