HIGHLIGHTS : KNM Markasuddawa organized Malappuram West District Khatib Shilpa Sala
തിരൂരങ്ങാടി: ജീര്‍ണ്ണതകള്‍ക്കും അധാര്‍മ്മികതകള്‍ക്കും മാന്യതയുടെ പരിവേഷം നല്‍കുകയും പുരോഗമനത്തിന്റെ ഓമനപ്പേരിട്ട് ഉദാര ലൈംഗികതയും ലഹരിയും സമൂഹത്തിലേക്ക് ഒളിച്ചു കടത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഗൂഢനീക്കങ്ങളെ പ്രതിരോധിക്കുന്നതില്‍ മത പ്രബോധകര്‍ക്ക് ഏറെ ഉത്തരവാദിത്തമുണ്ടെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ ഖതീബ് ശില്‍പ്പ ശാല അഭിപ്രായപ്പെട്ടു.
ചെമ്മാട് ഖുര്‍ആന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല കേരള ഖതീബ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി പി കുഞ്ഞമ്മദ് മദനി ഉദ്ഘാടനം ചെയ്തു.

കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ വൈസ് പ്രസിഡന്റ് പി മൂസക്കുട്ടി മദനി അധ്യക്ഷത വഹിച്ചു. ഡോ. മുസ്തഫ സുല്ലമി കൊച്ചിന്‍, ഡോ. സി മുഹമ്മദ് അന്‍സാരി, മുസ്തഫ മൗലവി നിലമ്പൂര്‍, എം ടി മനാഫ് മാസ്റ്റര്‍, എം ടി അയൂബ് മാസ്റ്റര്‍, കെ ടി ഗുല്‍സാര്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു