കാലിക്കറ്റിൽ വിദൂര വിദ്യാർഥികൾക്കായി അന്താരാഷ്ട്ര സമ്മേളനം

കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ പൊളിറ്റിക്കൽ സയൻസ് വകുപ്പ് 20 മുതൽ 22 അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു.

‘ ദക്ഷിണേഷ്യൻ മേഖലകളി ലെ സമീപകാല രാഷ്ട്രീയ വികാസങ്ങൾ ‘ എന്ന വിഷയത്തിൽ സർവകലാശാലാ ആര്യഭട്ട ഹാളിലാണ് പരിപാടി.

തിങ്കളാഴ്ച രാവിലെ 10 മണിക്ക്  വൈസ് ചാൻസിലർ എം കെ ജയരാജ്  ഉദ്ഘാടനം ചെയ്യും. വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ദേശീയ രാജ്യാന്തര തലങ്ങളിൽ നിന്നുമുള്ള അധ്യാപകരും വിദ്യാർഥികളും പ്രബന്ധങ്ങൾ അവതരിപ്പിക്കും.

Share news
error: Content is protected !!
Scroll to Top