കെ എം റോയ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം റോയ് അന്തരിച്ചു. 82 വയസ്സായിരുന്നു. കൊച്ചിയിലെ വസതിയില്‍ വെച്ച് ശനിയാഴ്ച പകല്‍ മൂന്ന് മണിയോടെയായിരുന്നു അന്ത്യം.

പത്രപ്രവര്‍ത്തകന്‍ , കോളമിസ്റ്റ്, പ്രഭാഷകന്‍, അധ്യാപകന്‍, നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു കെഎം റോയുടേത്.

മംഗളം ദിനപത്രത്തില്‍ ജനറല്‍ എഡിറ്റര്‍ പദവിയിലിരിക്കെയാണ് സജീവ പത്രവര്‍ത്തന രംഗത്തു നിന്നും അദേഹം വിരമിച്ചത്. ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും നിരവധി ലേഖങ്ങനങ്ങള്‍ എഴുതിയിരുന്നു.

Share news
error: Content is protected !!
Scroll to Top