സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് സ്‌കൂളുകള്‍ തുറക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം എടുത്തിരിക്കുന്നത്.

സ്‌കൂളുകള്‍തുറക്കുന്നതു സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളും ഏതൊക്കെ ക്ലാസുകളാണ് അധ്യായനം തുടങ്ങുന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പീന്നീട് തീരുമാനിക്കും.

Share news
error: Content is protected !!
Scroll to Top