Section

malabari-logo-mobile

ടെറസിലെ ജൈവ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളയിച്ച് പരപ്പനങ്ങാടി നഗരസഭയിലെ കൗണ്‍സിലര്‍ കെ.കെ.എസ് തങ്ങള്‍

HIGHLIGHTS : പരപ്പനങ്ങാടി: കൃഷി ഒരു മഹത്തായ സംസ്‌കാരമാണ്. എല്ലാവരും സമയത്തിന്റെ പി്ന്നാല ഓടുന്ന കാലത്ത് ഒരു പൊതുപ്രവര്‍ത്തകന്‍ പരിമതിമായ വിലയേറിയ സമയം കൃഷിക്കായ...

പരപ്പനങ്ങാടി: കൃഷി ഒരു മഹത്തായ സംസ്‌കാരമാണ്. എല്ലാവരും സമയത്തിന്റെ പി്ന്നാല ഓടുന്ന കാലത്ത് ഒരു പൊതുപ്രവര്‍ത്തകന്‍ പരിമതിമായ വിലയേറിയ സമയം കൃഷിക്കായി മാറ്റിവെച്ചപ്പോള്‍ വിളഞ്ഞത് നൂറുമേനി.

പരപ്പനങ്ങാടി മുനിസിപ്പല്‍ കൗണ്‍സിലറായ
കടലുണ്ടി കൊടക്കാട്ടകത്ത് സെയ്തലവിക്കോയ എന്ന കെ.കെ.എസ് തങ്ങളാണ്
സ്വന്തം വീടിന്റെ ടെറസില്‍ ജൈവ പച്ചക്കറി തോട്ടം ഒരുക്കിയിരിക്കുന്നത്.

sameeksha-malabarinews

കടകളില്‍ നിന്നും ലഭിക്കുന്ന കീടനാശികളടങ്ങിയ പച്ചക്കറികള്‍ പാടെ തിരസ്‌ക്കരിച്ച് തങ്ങളുടെ തോട്ടത്തില്‍ തക്കാളി,വെണ്ട,വഴുതന,കോവക്ക,കൈപ്പ,പയര്‍,കറിവേപ്പില,കോവക്ക
ചേന,ചേമ്പ്,ഇഞ്ചി,മഞ്ഞള്‍,മരച്ചീനി എ്ന്നിവ കൃഷി ചെയ്ത് നൂറുമേനിയാണ് വിളവെടുത്തിരിക്കുന്നത്.
വീട്ടാവശ്യത്തിനുള്ള ഒട്ടുമിക്ക പച്ചക്കറികളും ഇവിടെ വിളയുന്നുണ്ട്.

കേരളത്തിലെ കാലാവസ്ഥക്കിണങ്ങാത്ത സവാള വെളുത്തുള്ളി
തുടങ്ങിയവ മാത്രമെ പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നുള്ളുവെന്നാണ് തങ്ങള്‍
സാക്ഷ്യപ്പെടുത്തുന്നത്.

വിഷരഹിത ഭക്ഷണം എന്ന മുദ്രാവാക്യം
പ്രാവര്‍ത്തികമാക്കുകയാണ് തങ്ങളും കുടുംബവും.നൂറോളം വരുന്ന ഗ്രോബാഗിലാണ്
തൈകള്‍ നട്ടുവളര്‍ത്തിയത്.കൂടാതെ ഒട്ടുമാവ്,പൈനാപ്പിള്‍,അലങ്കാര ചെടികള്‍
എന്നിവയും തോട്ടത്തിനു അലങ്കാരമായി വളര്‍ന്നു നില്‍പ്പുണ്ട്,പരപ്പനങ്ങാടി
നഗരസഭയിലെ മൂന്നാം ഡിവിഷനിലെ മുസ്ലിംലീഗിന്റെ ജനപ്രതിനിധിയായ ഇദ്ദേഹം
വിശ്രമമില്ലാത്ത സാമൂഹിക സേവന പാതയിലാണ്.ഇതുകാരണം കൃഷിയില്‍ കൂടുതല്‍ സമയം
ശ്രദ്ധചെലുത്താനാകുന്നില്ലഎന്ന പരാതി പരിഹരിക്കുന്നത് പ്രിയപത്‌നി
കൊയിലാണ്ടിസ്വദേശിനിയും ബാഫഖിതങ്ങളുടെ പേരമകളുമായ സുലൈഖാ
ബീവിയാണ്.എല്ലാപ്രവര്‍ത്തനങ്ങളിലും സഹായിയായി തങ്ങള്‍ക്ക് കൂട്ടായി ബീവിയും
ഉണ്ട്

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!