ചുംബിക്കാനെത്തുന്നവരുടെ തുണിയുരിയുമെന്ന്‌ ഹനുമാന്‍ സേന

kiss in the streetകോഴിക്കോട്‌: കേരളത്തിലെ രണ്ടാം ചുംബന സമരം നടക്കുന്ന കോഴിക്കോട്ട്‌ സമരത്തിനെത്തുന്നവരുടെ തുണിയുരിയുമെന്ന ഭീഷണിയുമായി ഹനുമാന്‍ സേന രംഗത്ത്‌. സമരത്തെ എതിര്‍ത്തുകൊണ്ട്‌ കോഴിക്കോട്‌ നഗത്തിലുടനീളം ഹനുമാന്‍ സേനയുടെ പോസ്‌റ്ററുകള്‍ പതിച്ചിട്ടുണ്ട്‌.

ഇന്ന്‌ വൈകീട്ട്‌ മൂന്ന്‌ മണിയോടെ കോഴിക്കോട്‌ പുതിയബസ്റ്റാന്റ്‌ പരിസരത്താണ്‌ ‘തെരുവില്‍ ചുംബനം 2.0 മലബാര്‍’ എന്ന പേരിലുള്ള പരിപാടി നടക്കുന്നത്‌. ദില്ലി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും മൂന്നാം ലിംഗക്കാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്‌.

സമരത്തിന്‌ എസ്‌എഫ്‌ഐ, യൂത്ത്‌കോണ്‍ഗ്രസും, ഡിവൈഎഫ്‌ഐയും പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top