കരിപ്പൂരില്‍ 10 കിലോ സ്വര്‍ണം പിടികൂടി

Untitled-1 copyകുണ്ടോട്ടി: കോഴിക്കോട്‌ വിമാനത്താവളത്തില്‍ 10 കിലോ അനധികൃത സ്വര്‍ണം ഡിആര്‍ഐ പിടികൂടി. എമഗ്രേഷന്‍ വിഭാഗത്തിന്‌ തൊട്ടടുത്തുള്ള സ്‌ത്രീകളുടെ ടോയ്‌ലെറ്റില്‍ നിന്നാണ്‌ സ്വര്‍ണം പിടികൂടിയത്‌. തിരുവനന്തപുരം സ്വദേശിയായ ഒരു സ്‌ത്രീയേയും കാസര്‍കോഡ്‌ സ്വദേശിയായ പുരുഷനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഇവരെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തുവരികയാണ്‌.

ഇവര്‍ നേരത്തെ പലതവണ സ്വര്‍ണം കടത്തിയിട്ടുള്ളവരാണെന്നാണ്‌ സൂചന.

Share news
error: Content is protected !!
Scroll to Top