ശിവസേന പ്രവര്‍ത്തകന്‌ വെട്ടേറ്റ സംഭവം : അന്വേഷണം വള്ളിക്കുന്നിലേക്ക്‌

Untitled-1 copyതാനൂര്‍: താനൂര്‍ കളരിപ്പടിയില്‍ ശിവസേന പ്രവര്‍ത്തകനായ അനില്‍കുമാറിനെ വെട്ടിയ സംഭവത്തിന്‌ പിന്നില്‍ വള്ളിക്കുന്നു നിന്നുള്ള ക്രിമിനല്‍ സംഘമാണെന്ന്‌ സൂചന. ആക്രമണത്തിനിടെ നാട്ടുകാരുടെ പിടിയിലയ ബിജെപി പ്രവര്‍ത്തകന്‍ വള്ളിക്കുന്ന്‌ സ്വദേശി നമ്പ്യാരന്‍ വീട്ടില്‍ വിജേഷ്‌(36) ന്റെ അറസ്റ്റും പോലീസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇയാളെ ചോദ്യം ചെയ്‌തതിനെ തുടര്‍ന്നാണ്‌ മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ്‌ തുടര്‍ന്നത്‌.

പിടിയിലായ വിജേഷ്‌ അരിയല്ലൂരിലെ ഡിവൈഎഫ്‌ഐ നേതാവായ എ കെ പ്രഭീഷിനെ വെട്ടിയ കേസിലെ പ്രതിയാണ്‌.

ബിജെപി പ്രവര്‍ത്തകര്‍ തന്നെ ശബരിമലയ്‌ക്ക്‌ പോകാന്‍ മാലയിട്ടയാളെ വെട്ടി പിരിക്കേല്‍പ്പിച്ചതിനെതിരെ നാട്ടുകാര്‍ക്കിടയില്‍ കടുത്ത അമര്‍ഷം ഉണ്ടായിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top