ആസിഫ് അലിയും അപർണ ബാലമുരളിയും പ്രധാന കഥാപത്രമായി എത്തുന്ന സിനിമ ‘കിഷ്കിന്ധകാണ്ഡം ‘
ചിത്രീകരണം ആരംഭിച്ചു.
ദിൻജിത്ത് അയ്യത്താർ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ പൂജ ഇന്ന് ഒളപ്പമണ്ണ മനയിൽ വെച്ച് നടന്നു.ജോയൽ ജോ ജോർജ്ജ് തടത്തിൽ ചിത്രത്തിന്റെ സ്വിച്ച് ഓൺ നിർവ്വഹിച്ചു.ഗുഡ് വിൽ എന്റർടൈൻമെന്റ്സിന്റെയും കാക്ക സ്റ്റോറിസിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ജോബി ജോർജ്ജ് തടത്തിൽ ആണ്.
വിജയ രാഘവൻ, ജഗദീഷ്, അശോകൻ,മേജർ രവി,നിഷാൻ, വൈഷ്ണവി രാജ്,മാസ്റ്റർ ആരവ് എന്നിവരാണ് മറ്റു പ്രാധാന അഭിനേതാക്കൾ.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




