അതിഥി അധ്യാപക നിയമനം
താനൂർ സി.എച്ച്.എം.കെ.എം. ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ കൊമേഴ്സ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷൻ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 11 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി കോളേജിൽ ഹാജരാവണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി (55%) യോഗ്യതയുള്ളവരെയും പരിഗണിക്കും. വിശദവിവരങ്ങൾ gctanur.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
അധ്യാപക നിയമനം
മങ്കട ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ എച്ച്.എസ്.എസ്.ടി ഹിസ്റ്ററി (സീനിയര്‍) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ജൂലൈ നാലിന് (ചൊവ്വ) രാവിലെ 11 ന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 04933 236848.
കടുങ്ങപുരം ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ എച്ച്.എസ്.എസ്.ടി കെമിസ്ട്രി (ജൂനിയര്‍) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ജൂലൈ നാലിന് (ചൊവ്വ) ഉച്ചയ്ക്ക് 2 ന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 9447842850.
പി.എം.എം.എസ്.വൈ: പ്രോഗ്രാം മാനേജറെ നിയമിക്കുന്നു
പ്രധാനമന്ത്രി മത്സ്യസമ്പദായോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ജില്ലാതല മോണിറ്ററിങ്ങിനായി ജില്ലാതല പ്രോഗ്രാം മാനേജറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 11 മാസത്തേക്കാണ് നിയമനം. അപേക്ഷകര്‍ ഫിഷറീസ്‌സയന്‍സ്/ സുവോളജി/ മറൈന്‍ ബയോളജി/ ഫിഷറീസ് എക്കണോമിക്‌സ്/ഇന്റസ്ട്രിയല്‍ ഫിഷറീസ്/ഫിഷറീസ് ബിസിനസ്സ് മാനേജ്‌മെന്റ് എന്നിവയില്‍ ബിരുദാനന്തര ബിരുദവും, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും ഉള്ളവര്‍ ആയിരിക്കണം. ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. മാനേജ്‌മെന്റ് /അഗ്രികള്‍ച്ചര്‍ ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി : 35 വയസ്സ്. സ്വയം തയ്യാറാക്കിയ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പെടെ ബുധനാഴ്ച (ജൂലൈ 5) വൈകീട്ട് 5 മണിക്ക് മുമ്പായി ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉണ്യാല്‍, നിറമരുതൂര്‍ – മലപ്പുറം എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0494 2666428, ഇ മെയില്‍: ddfisheriespni@gmail.com.




