ദില്ലി : ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കൂട്ടക്കൊലക്കിരയാക്കിയ സംഭവത്തില്‍ പ്രതിഷേധിവര്‍ക്ക് നേരെ ദില്ലി പോലീസിന്റെ തേര്‍വാഴ്ച. യുപി ഭവന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന കിസാന്‍ സഭാ നേതാവ് പി. കൃഷ്ണപ്രസാദിന് നേരെയാണ് പോലീസിന്റെ അതിക്രമം ഉണ്ടായിരിക്കുന്നത്. കൃഷ്ണപ്രസാദിനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് വലിച്ചിഴച്ചാണ് പോലീസ് വാഹനത്തില്‍ കയറ്റിയത്. ഈ സമയത്ത് യുപി ഭവന് മുന്നില്‍ സമരം ചെയ്തിരുന്ന കിസാന്‍സഭ , ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്ത് നീക്കി.
യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. കര്‍ഷകര്‍ക്കെ നേരെ കേന്ദ്രമന്ത്രിയുടെ മകന്‍ വാഹനമിടിപ്പിച്ചും, വെടിവെച്ചും കൊലപ്പടുത്തിയ സംഭവത്തില്‍ പ്രതിഷേധം ഉത്തരേന്ത്യയിലാകെ വ്യാപിക്കുകയാണ്. കൊല്ലപ്പെട്ട് കര്‍ഷകരുടെ മൃതദേഹവുമാിയ കര്‍ഷകര്‍ റോഡ് ഉപരോധിച്ചു.
പ്രിയങ്കാ ഗാന്ധി , അഖിലേഷ് യാദവ്, നവജ്യോത് സിങ് സിദ്ധു ഉള്‍പ്പെടെയുള്ള പ്രതിപക്ഷനേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.




