കിക്മ എം.ബി.എ അഭിമുഖം

സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ   തിരുവനന്തപുരത്തെ   കേരള   ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ   (കിക്മ)   എം.ബി.എ.   (ഫുൾടൈം) 2025-27 ബാച്ചിലേക്ക് അഡ്മിഷൻ മാർച്ച് 22ന് രാവിലെ 10 മുതൽ കിക്മ കോളേജ് ക്യാമ്പസിൽ നടക്കും.

കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ  നടത്തുന്ന  ദ്വിവൽസര  കോഴ്‌സിൽ   ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, എന്നിവയിൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.സി./എസ്.റ്റി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി  ഫീസ് ആനുകൂല്യവും ലഭ്യമാണ്.

50 ശതമാനം   മാർക്കിൽ  കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത, കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് (KMAT/CMAT/CAT) പ്രവേശന പരീക്ഷകൾക്ക് തയ്യാർ എടുക്കുന്നവർക്കും ഈ അഡ്മിഷനിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്   8547618290/9447002106 എന്നീ   നമ്പരുകളിലും,  www.kicma.ac.in   എന്ന   വെബ്‌സൈറ്റിലും ലഭ്യമാണ്.

Share news
error: Content is protected !!
Scroll to Top