കൊല്ലത്ത് രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അച്ഛനും അമ്മയും ജീവനൊടുക്കി.താന്നി പാലത്തിനു സമീപം താമസിക്കുന്ന അജീഷ് കുമാര്‍, ഭാര്യ സുലു ഇവരുടെ രണ്ടര വയസുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു.
മരിച്ച അജീഷിന് സാമ്പത്തിക ബാധ്യതയുള്ളതായ് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടാതെ കഴിഞ്ഞദിവസം അജീഷിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചതായും ഇതിന്റെ സമ്മര്‍ദ്ദം കുടുംബത്തിന് ഉണ്ടായിരുന്നതായും കമ്മീഷണര്‍ കിരണ്‍ നാരായണന്‍ പ്രതികരിച്ചു.
രാവിലെ വൈകിയും ഇവര്‍ ഉണരാത്തതിനെ തുടര്‍ന്ന് അച്ഛനും അമ്മയും അയല്‍വാസികളെ വിളിക്കുകയും വാതില്‍ തട്ടിതുറക്കുകയുമായിരുന്നു. ഗള്‍ഫിലായിരുന്ന അജീഷ് ഒരുവര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. ഇരവിപുരം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി.




