കുട്ടിയെ തട്ടികൊണ്ടു പോയ സംഭവം; വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചവര്‍ ബന്ധപ്പെടണമെന്ന് കൊല്ലം റൂറല്‍ പൊലീസ്

കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടു പോയ കേസില്‍ KL 04 AF 3239 എന്ന നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചവര്‍ പൊലീസുമായി ബന്ധപ്പെടാന്‍ നിര്‍ദേശിച്ച് കൊല്ലം റൂറല്‍ പൊലീസ്. വ്യാജ നമ്പര്‍ പ്ലേറ്റുള്ള വാഹനത്തിലാണ് കുട്ടിയെ തട്ടികൊണ്ട് പോയത്. മലപ്പുറം സ്വദേശിക്ക് അനുവദിച്ച നമ്പറാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയ വാഹനത്തില്‍ സംഘം ഉപയോഗിച്ചത്.

അതേസമയം, പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുകയാണ് പൊലീസ്. കൊല്ലം റൂറല്‍ പൊലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക. ഡിഐജി നിശാന്തിനിയാണ് അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുക. കൊട്ടാരക്കര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

ഇതിനിടെ കുട്ടിയെ തട്ടിക്കൊണ്ട് പോയി എന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാ ചിത്രം തയ്യാറാക്കി. അബിഗേലിനെ കൂടി കാണിച്ച് ചിത്രം അന്തിമമാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top