
മംഗലം: അണ്ണശ്ശേരിയില്‍ പള്ളിയിലെ ഭണ്ഡാരം തകര്‍ത്തു മോഷണം നടത്തിയ കേസിലെ അന്വേഷണത്തില്‍ കൗമാരക്കാരായ മൂന്നു പേരെ തിരൂര്‍ പോലീസ് പിടികൂടി. ഇവരില്‍ പ്രായപൂര്‍ത്തിയായ തെക്കുംമുറി സ്വദേശി പണ്ടാരത്തൊടി മുഹമ്മദ് ഷര്‍ബിന്‍(18)നെ അറസ്റ്റ് ചെയ്തു.
തൃശൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മുന്‍പ് കളവു കേസുകളില്‍ ഉള്‍പ്പെട്ട ആളാണ് അറസ്റ്റിലായ പ്രതി. പ്രായപൂര്‍ത്തി ആയിട്ടില്ലാത്ത മറ്റ് രണ്ടു പേര്‍ക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കി ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. പള്ളി കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.
പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടുകൂടി സമാനമായ രീതിയില്‍ മോഷണം ചെയ്യപ്പെട്ടതും സിസിടിവി ദൃശ്യങ്ങള്‍ അടക്കം ലഭിച്ചിട്ടുള്ളതുമായ സമീപപ്രദേശത്തെ ആരാധനാലയങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ആയി കളവു നടത്തിയതിനെ പറ്റി വ്യക്തമാകുമെന്നും തിരൂര്‍ ഡിവൈഎസ്പി കെ എം ബിജു അറിയിച്ചു.
പരിയാപുരം മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടായ കളവുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരന്റെ നിര്‍ദ്ദേശപ്രകാരമാണ് തിരൂര്‍ സി.ഐ കെ.ജെ ജിനേഷ്,സബ് ഇന്‍സ്‌പെക്ടര്‍ സുജിത്ത് ആര്‍ പി, തിരൂര്‍ ഡാന്‍സാഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ നിയോഗിക്കുകയും കളവു നടത്തിയവരെ പിടികൂടുകയും ചെയ്തു.ഇവരെ പിടികൂടിയ പോലീസ് സംഘത്തില്‍ തിരൂര്‍ ഡാന്‍സാഫ് ടീം അംഗങ്ങളോടൊപ്പം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍, ജിനേഷ് കെ, സിവില്‍ പോലീസ് ഓഫീസര്‍മാരായ സതീഷ് കുമാര്‍ ധനീഷ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.അറസ്റ്റിലായ പ്രതിയെ പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




